February 16, 2020, 10:55 AM
Share :
ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി കോടികൾ ഒഴുക്കി ബീ ജെ പീ സർക്കാർ . ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 24 ന് ഉച്ചയ്ക്ക് അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക. മൂന്നരയോടെ ദില്ലിയിലേക്ക് മടങ്ങും. മൂന്നരമണിക്കൂര്‍ മാത്രം നഗരത്തില്‍ തങ്ങുന്ന ട്രംപിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരക്കിട്ട സൗന്ദര്യവത്ക്കരണത്തിനും മിനുക്ക് പണികള്‍ക്കുമാണ് അഹമ്മദാബാദ് സാക്ഷ്യം വഹിക്കുന്നത്.ഇന്ത്യ ചിലവിടുന്നത് 100 കോടിയോളം രൂപമിനിറ്റില്‍ 55 ലക്ഷത്തോളം രൂപ. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും നഗര വികസന അതോറിറ്റിയുമാണ് ചെലവിന്‍റെ വലിയ ഭാഗവും വഹിക്കുന്നത്. സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശ തുക
100 കോടിയില്‍ 80 കോടിയോളം രൂപ റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് മുടക്കുന്നത്. സുരക്ഷയ്ക്കായി ചിലവിടുന്നത് 12 കോടി രൂപയാണ്.മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. മതില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ റോഡില്‍ നിന്ന് ചേരിയിലേക്കുള്ള ദൃശ്യം ഇല്ലാതാക്കാനാണ് അധികൃതരുടെ നീക്കം ട്രംപ് ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം വരെയുള്ള പാതയിലെ ചേരിയാണ് മതില്‍കെട്ടി മറയ്ക്കുന്നത്
24 ന് ഉച്ചയ്ക്ക് അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക. മൂന്നരയോടെ ദില്ലിയിലേക്ക് മടങ്ങും. മൂന്നരമണിക്കൂര്‍ മാത്രം നഗരത്തില്‍ തങ്ങുന്ന ട്രംപിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരക്കിട്ട സൗന്ദര്യവത്ക്കരണത്തിനും മിനുക്ക് പണികള്‍ക്കുമാണ് അഹമ്മദാബാദ് സാക്ഷ്യം വഹിക്കുന്നത്.